Post Category
ഇന്റേണ്‍ഷിപ്പ്
തൊഴില്‍ നൈപുണ്യ പദ്ധതിയായ അസാപ്പില്‍ എംബിഎക്കാര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം. അസാപ്പിന്റെ ജില്ലയിലെ വിവിധ ഓഫീസുകളില്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലാണ് നിയമനം. മൂന്ന് വര്‍ഷത്തിനുള്ളില്‍ അറുപത് ശതമാനം മാര്‍ക്കില്‍ കുറയാതെ എംബിഎ പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 30 നു രാവിലെ 11 മുതല്‍ മുണ്ടേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അസാപ് ജില്ലാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പും ബയോഡേറ്റയും സഹിതം ഹാജരാകണം.ഫോണ്‍. 9526039703.
date
- Log in to post comments