Skip to main content

നഴ്‌സസ് വാരാഘോഷം മെയ് ആറ് മുതല്‍ 12 വരെ

 

ഈ വര്‍ഷത്തെ നഴ്‌സസ് വാരാഘോഷം മെയ് ആറ് മുതല്‍ 12 വരെ വിവിധ പരിപാടികളോടെ നടത്താന്‍ എഡിഎം ക്ലമന്റ് ലോപ്പസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ കൂടിയ സംഘാടക സമിതിയില്‍ തീരുമാനമായി. വാരാഘോഷ പരിപാടികള്‍ ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്‌സിംഗില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്യും. ട്രൈബല്‍ ഹെല്‍ത്ത് ക്യാമ്പ്, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള കലാമത്സരങ്ങള്‍, ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ്, യോഗാ ക്യാമ്പ് എന്നിവയും വാരാഘോഷത്തോടനുബന്ധിച്ച് നടത്തും. 

ആര്‍സിഎച്ച് ഓഫീസര്‍ ഡോ.സന്തോഷ് കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ എന്‍.എം.രതി, എംസിഎച്ച് ഓഫീസര്‍ മറിയാമ്മ നൈനാന്‍, ഡിപിഎച്ച്എന്‍ എന്‍.കെ.രാധാമണി, ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                    (പിഎന്‍പി 1011/19)

date