ഒളശ്ശ അന്ധവിദ്യാലയത്തില്‍ പ്രവേശനം ആരംഭിച്ചു
ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേക്കുളള പ്രവേശനം ആരംഭിച്ചു. അഞ്ചു വയസ്സ് മുതല്‍ 10 വയസ്സ് വരെ പ്രായമുളളവര്‍ക്ക് ഒന്നാം ക്ലാസിലേക്കും സാധാരണ സ്കൂളില്‍ പഠിക്കുന്ന 40 ശതമാനത്തിന് മേല്‍ കാഴ്ച വൈകല്യമുളളവര്‍ക്ക് റ്റി.സിയുടെ അടിസ്ഥാനത്തില്‍ അതത് ക്ലാസുകളിലേക്കും പ്രവേശനം ലഭിക്കും. പഠനം, ഭക്ഷണം, വൈദ്യസഹായം, യൂണിഫോം എന്നിവ സൗജന്യമാണ്. സാധാരണ സിലബസിനു പുറമെ സംഗീതം, ഉപകരണ സംഗീതം, കമ്പ്യൂട്ടര്‍, ബ്രെയില്‍, കൈത്തൊഴില്‍, മൊബിലിറ്റി ആന്റ് ഓറിയന്റേഷന്‍, ഡെയ്ലി ലിവിംഗ് സ്കില്‍ എന്നിവയിലും പരിശീലനം നല്‍കും. 10-ാം ക്ലാസിനു ശേഷം സ്കൂള്‍ ഹോസ്റ്റലില്‍ താമസിച്ച് ഹയര്‍ സെക്കന്‍ഡറി പഠനത്തിനുളള സൗകര്യവും ഉണ്ട്. ഹെഡ്മാസ്റ്റര്, സര്‍ക്കാര്‍ അന്ധവിദ്യാലയം, ഒളശ്ശ പി.ഒ, കോട്ടയം എന്ന വിലാസത്തില്‍ അപേക്ഷ ജൂണ്‍ 29നകം നല്‍കണം. ഫോണ്‍: 9400774299, 9544118933
- Log in to post comments