Post Category
ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ഇന്ന് (16) തിരുവല്ലയില്‍
ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ഇന്ന്(16) രാവിലെ 9.30ന് തിരുവല്ല ഡിടിപിസി സത്രം ഓഡിറ്റോറിയത്തില്‍ നടക്കും. സിഎംഡിആര്‍എഫ്, എല്‍ആര്‍എം കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുള്ള എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് കളക്ടറെ കണ്ട് പരാതി നല്‍കാം. ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും അദാലത്ത് നടത്തുക. അദാലത്തില്‍ ജില്ലാ കളക്ടര്‍ക്കൊപ്പം ജില്ലാതല ഉദ്യോഗസ്ഥരും താലൂക്ക്തല ഉദ്യോഗസ്ഥരും പങ്കെടുക്കും. (പിഎന്‍പി 3380/17)
date
- Log in to post comments