Skip to main content

ഇ-ഗ്രാന്റ്‌സ് പദ്ധതി നടപ്പാക്കുന്നു

പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന എല്ലാ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഓണ്‍ലൈനായി വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്കെത്തിക്കുന്ന ഇ ഗ്രാന്റ്‌സ് പദ്ധതി ജില്ലയിലും നടപ്പാക്കുന്നു. സ്ഥാപനമേധാവികള്‍ മെയ് 31നകം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇ ഗ്രാന്റ്‌സ് സൈറ്റില്‍ അപ്‌ലോഡ ് ചെയ്യണം. ഒന്നാം ക്ലാസ്സ് മുതല്‍ പത്താംക്ലാസ്സ് വരെയുള്ള കുട്ടികളുടെ വിവരം രക്ഷിതാക്കള്‍  അതത് വിദ്യാലയങ്ങളില്‍ നല്‍കണം. പനമരം ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് ഓഫീസിന്റെ പരിധിയില്‍ വരുന്ന പനമരം, കണിയാമ്പറ്റ, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ എല്ലാ സ്‌കൂള്‍മേധാവികള്‍ക്കും ക്ലറിക്കല്‍ ജീവനക്കാര്‍ക്കും യൂസര്‍ നെയിം അനുവദിച്ചിട്ടുണ്ട്. യൂസര്‍ നെയിം ലഭ്യമാകാത്തവരും വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന് സാങ്കേതിക തടസ്സം നേരിടുന്നവരും പനമരം ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍:220074.

date