Skip to main content

'പ്യൂപ്പ' പാവനാടക ശില്‍പ്പശാല സംഘടിപ്പിച്ചു

 

    കിളിമാനൂരില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 'പ്യൂപ്പ' പാവ നാടക ശില്‍പശാല ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കിളിമാനൂര്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളില്‍ സര്‍ഗ്ഗാത്മകത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. സവിശേഷ ശ്രദ്ധ ആവശ്യമായ കുട്ടികള്‍ക്ക് 'തെറാപ്യൂട്ടിക് ആര്‍ട്ട്' എന്ന ന്യൂതന രീതിയിലാണ് പാവ നിര്‍മ്മാണത്തെയും പാവ നടകത്തെയും പരിചയപ്പെടുത്തിയത്്. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു.  മലപ്പുറം തമ്പ് ആള്‍ട്ടര്‍ ഇവന്റ് എന്ന സംഘടനയിലെ അംഗങ്ങള്‍ ക്ലാസ്സുകള്‍ നയിച്ചു.
(പി.ആര്‍.പി. 934/2019)

 

date