Post Category
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 80 പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം ഇടയ്‌ക്കോട് കൊച്ചുപരുത്തിയില്‍ കട്ടയില്‍കോണത്ത് തരിശു കിടന്ന 60 സെന്റ് പാടം ഏറ്റെടുത്ത് നെല്‍കൃഷി ആരംഭിച്ചു. മുതിര്‍ന്ന കര്‍ഷകനായ രഘുനാഥന്‍ കുട്ടികള്‍ക്ക് ആവശ്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും കൃഷിയറിവുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. നിലം ഒരുക്കുന്നതു മുതല്‍ കൊയ്ത്ത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ നേരിട്ടാകും നടത്തുക. പ്രദേശത്തെ പാടശേഖര സമിതിയുടെയും മുദാക്കല്‍ കൃഷിഭവന്റെയും സഹായത്തോടെയാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.
(പി.ആര്‍.പി. 935/2019)
date
- Log in to post comments