Skip to main content

അനുമതിയില്ലാതെ റോഡ് കട്ടിംഗ് നടത്തുന്നത് കുറ്റകരം;  ജില്ലാ കളക്ടര്‍

 

    ജില്ലാതല പബ്ലിക് യൂട്ടിലിറ്റി കമ്മറ്റിയുടെയോ ബന്ധപ്പെട്ട കമ്മിറ്റിയുടെയോ അനുമതിയില്ലാതെ റോഡ്/ടാര്‍ കട്ടിംഗ് നടത്തുന്നത് കുറ്റകരമാണെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കുറ്റം കണ്ടുപിടിക്കപ്പെട്ടാല്‍ നിയമപരമായ പിഴ ഒടുക്കണം. അല്ലാത്തപക്ഷം റവന്യു റിക്കവറി നടപടികള്‍ ഉള്‍പ്പടെ സ്വീകരിക്കും. കേബിളുകള്‍, പൈപ്പുകള്‍, യൂട്ടിലിറ്റികള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡുകള്‍ മുറിക്കുക, പുന:സ്ഥാപിക്കുക എന്നിവ പരിശോധിക്കുന്നതിനായി നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ ചെയര്‍മാനായും പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറായും കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് ചെയര്‍മാന്‍, ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ അംഗങ്ങളായുമുള്ള കമ്മിറ്റി നിലവിലുണ്ട്. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്ത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

date