Post Category
വിദ്യാര്‍ത്ഥികള്‍ക്കായി പഠനമുറികള്‍ ഒരുങ്ങുന്നു
ആറ്റിങ്ങല്‍ നഗരസഭയുടെ നേതൃത്വത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പഠന മുറി നിര്‍മ്മിച്ചു നല്‍കുന്നു. നഗരസഭയുടെ എസ്.സി പ്ലാന്‍ ഫണ്ടും സര്‍ക്കാരിന്റെ എസ്.സി ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രദേശത്തെ 200 കുട്ടികള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്ന് ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് പറഞ്ഞു. പഠനമുറി നിര്‍മിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായി വീടുണ്ടായിരിക്കണം. വീടിന്റെ ഒരു ചുമരിനോടു ചേര്‍ത്തുവേണം പഠനമുറി നിര്‍മിക്കേണ്ടത്. ഇതിനായി രണ്ടുലക്ഷം രൂപ നല്‍കും. നിലവില്‍ 150 ഓളം പഠനമുറികള്‍ പൂര്‍ത്തിയായതായും ബാക്കിയുളളവയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
date
- Log in to post comments