Skip to main content

എറണാകുളം ജില്ലാ അറിയിപ്പുകള്‍

വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: സാമൂഹ്യനീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം തേവരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: വൃദ്ധസദനത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, യോഗ്യത എട്ടാം ക്ലാസ് ജയിച്ചിരിക്കണം (പ്രായം 50 വയസ് വരെ). നഴ്‌സ്,  യോഗ്യത പ്ലസ് ടു, ജി.എന്‍.എം പാസായിരിക്കണം. തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കുളള നിയമനത്തിന് (എറണാകുളം ജില്ലയിലുളളവര്‍ക്ക് മാത്രം) വാക്-ഇന്‍-ഇന്റര്‍വ്യൂ  നടത്തുന്നു.
വയോജനങ്ങളെ രാത്രിയും പകലും പരിചരിച്ച് സംരക്ഷിക്കുന്നതിന് താത്പര്യമുളളവര്‍ യോഗ്യത, വയസ് ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും തിരിച്ചറിയല്‍ രേഖയും സഹിതം സെപ്തംബര്‍ 24-ന് ഉച്ചയ്ക്ക് രണ്ടിന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വാക്-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം

കൊച്ചി: കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗവും പ്രചാരവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും  ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 29-ന് രാവിലെ ഒമ്പതിന് തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനിലുളള ലായം കൂത്തമ്പലം ആഡിറ്റോറിയത്തിലാണ് മത്സരം. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് കൈത്തറിയുമായി ബന്ധപ്പെട്ട പ്രത്യേക വിഷയം മത്സര സമയത്ത് നല്‍കും. എല്‍.പി വിഭാഗം കുട്ടികള്‍ക്ക് ഏതു വിഷയവും തെരഞ്ഞെടുക്കാം. എല്‍.പി വിഭാഗത്തിന് ക്രയോണ്‍സിലും യു.പി വിഭാഗക്കാര്‍ക്ക് വാട്ടര്‍കളറിലുമാണ് മത്സരം. പെയിന്റിങ്ങിനുളള ക്രയോണ്‍സ്/വാട്ടര്‍കളര്‍ മത്സരാര്‍ഥികള്‍  കൊണ്ടുവരണം. പേപ്പര്‍ സംഘാടകര്‍ നല്‍കും. എല്ലാ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് സംസ്ഥാനതലത്തിലുളള മത്സരത്തില്‍ പങ്കെടുക്കുന്നതിനുളള അവസരം ലഭിക്കും. താത്പര്യമുളളവര്‍ സപ്തംബര്‍ 26-നകം കാക്കനാടുളള ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ കേന്ദ്രത്തിലോ അപേക്ഷ സമര്‍പ്പിക്കണം. gm.dic.ekm@gmail.com ഇ-മെയില്‍ വിലാസത്തിലും അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8907543548, 9072201742, 8111800715.

സൗജന്യ മത്സര പരീക്ഷാ പരിശീലന പരിപാടി

കൊച്ചി: നോര്‍ത്ത് പറവൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് പറവൂര്‍ ഗവ: എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ സെപ്തംബര്‍ 24 മുതല്‍ 30 പ്രവൃത്തി ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുവാന്‍ ഉദ്ദേശിച്ചുളള പരിശീലന പരിപാടിയില്‍ ഇംഗ്ലീഷ്, കണക്ക്, മാത്തമാറ്റിക്കല്‍ റീസണിങ്ങ്, മലയാളം, ജനറല്‍ നോളഡ്ജ്, കറന്റ അഫയേഴ്‌സ് എന്നീ വിഷയങ്ങളില്‍ വിദഗ്ധരായ ഫാക്കല്‍റ്റികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ തത്പരരായ ഉദ്യോഗാര്‍ഥികള്‍ സപ്തംബര്‍ 23-ന് മുമ്പ് നോര്‍ത്ത് പറവൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2440066, 9846359289, 9446033972.

ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം

കൊച്ചി: റേഷന്‍ കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ സപ്തംബര്‍ 30 നകം റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. റേഷന്‍  കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത അംഗങ്ങളുടെ വിവരങ്ങള്‍ അതതു റേഷന്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി റേഷന്‍കടയില്‍ ചെന്ന് ആധാര്‍ ബന്ധിപ്പിക്കണം. റേഷന്‍ കടക്കു പുറമെ അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ ബന്ധിപ്പിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ സപ്തംബര്‍ 23-ന് വടുതല മാര്‍ക്കറ്റ് റോഡിലെ വ്യാപാര ഭവനില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ഇതിനായി പ്രത്യേകം ക്യാമ്പ് നടത്തുന്നുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ https://epos.kerala.gov.in/SRC Trans Int.jsp പോര്‍ട്ടലില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കി ഈ വര്‍ഷത്തിലെ ഏതെങ്കിലും മാസം തെരഞ്ഞെടുത്ത് സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാം.

മറൈന്‍ ആംബുലന്‍സ് കീല്‍ ഇടല്‍ കര്‍മ്മം
  ഉദ്ഘാടനം 20-ന്

കൊച്ചി: ഫിഷറീസ് വകുപ്പിലേയ്ക്ക് മൂന്ന് മറൈന്‍ ആംബുലന്‍സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കീല്‍ ഇടല്‍ കര്‍മ്മം ഉദ്ഘാടനം സപ്തംബര്‍ 20- ന് രാവിലെ ഒമ്പതിന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഫിഷറീസ്,  കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി  ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിക്കും.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍; റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന്
അപേക്ഷ ക്ഷണിച്ചു

കൊച്ചി: അങ്കണവാടികളില്‍ നിലവിലുളള ഒഴിവിലേക്കും പ്രതീക്ഷിത ഒഴിവുകളിലേക്കുമായി അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാരെ നിയോഗിക്കുന്നതിന് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനു വേണ്ടി കൊച്ചി കോര്‍പറേഷനില്‍ കൊച്ചി അര്‍ബന്‍ രണ്ട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ സ്ഥിര താമസക്കാരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ തേവരഫെറിയിലുളള ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0484-2663169.

കലൂര്‍-കടവന്ത്ര റോഡ് നവീകരണം 1.49 കോടി
രൂപയുടെ ഭരണാനുമതി ലഭിച്ചു

കൊച്ചി: കടവന്ത്ര മുതല്‍ കതൃക്കടവ് പാലമുള്‍പ്പെടെയുളള ഭാഗത്ത് നാച്യൂറല്‍ റബ്ബര്‍ മോഡിഫൈഡ് ബിറ്റുമെന്‍ (എന്‍.ആര്‍.എം.ബി) ഉപയോഗിച്ച് ടാറിങ്ങ് നടത്തുന്നതിന് 1.49 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2019-20 ലെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുളളത്. പ്രവൃത്തി നടപ്പിലാക്കുന്നതിനു വേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മൂന്നു മാസമാണ് പൂര്‍ത്തീകരണ കാലാവധി

date