വയോജന ദിനം ആചരിച്ചു.
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍് വയനാട് ജില്ലാ തല വയോജന ദിനം കണിയാമ്പറ്റ ഗവ. വൃദ്ധ വികലാംഗഭവനത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സബ്കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ കലാകായിക മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജെ. രാജന്ദ്രപ്രസാദ് വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കുഞ്ഞായിഷ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് ചെയര്‍പേഴ്‌സണ്‍ ജയന്തി നടരാജന്‍, ജില്ലാ പഞ്ചായത്ത് അംഗം പി ഇസ്മായില്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റൈഹാനത്ത് ബഷീര്‍, പളളിയറ രാമന്‍, അബ്ദുള്‍ ഗഫൂര്‍ കാട്ടി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി, ഇ മൊയ്തു, വാസുദേവന്‍ നമ്പ്യാര്‍, വിന്‍സന്റ്, ജോണ്‍ മോഹനന്‍ മാസ്റ്റര്‍, സൂപ്രണ്ട് എം കെ മോഹനദാസ് എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments