Skip to main content

ഗാന്ധി - 150 വര്‍ഷങ്ങള്‍ സെമിനാര്‍ നാളെ (ഒക്ടോബര്‍ 8)

മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്  ജില്ലാ ലൈബ്രറി കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും പനമറ്റം ദേശീയ വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറും ക്വിസ് മത്സരവും നാളെ(ഒക്ടോബര്‍ 8) നടക്കും.

വൈകുന്നേരം നാലിന് പനമറ്റം ദേശീയ വായനശാലാ ഹാളില്‍ തോമസ് ചാഴികാടന്‍ എം.പി. ഗാന്ധി-150 വര്‍ഷങ്ങള്‍ എന്ന വിഷയത്തിലുള്ള സെമിനാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എം.ജി. സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗല ദേവി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ആര്‍. ചന്ദ്ര മോഹനന്‍, ലെബ്രറി കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം ബി. ഹരികൃഷ്ണൻ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം റോസ് മി ജോബി, ഗ്രാമ പഞ്ചായത്തംഗം ബിന്ദു പൂവേലില്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി.പി.രാധാകൃഷ്ണന്‍ നായര്‍, ദേശിയ വായനശാല പ്രസിഡന്റ് എസ്. രാജീവ് എന്നിവര്‍ പങ്കെടുക്കും.

സെമിനാറിനു മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഗാന്ധി ക്വിസ് മത്സരം നടക്കും

date