ഉപഭോക്തൃ സമ്പര്‍ക്ക പരിപാടി സമാപിച്ചു 72.38 കോടി വിതരണം ചെയ്തു
പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ ദേശസാത്കൃത ബാങ്കുകള്‍ മലപ്പുറം നഗരസഭാ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഉപഭോക്തൃ സമ്പര്‍ക്ക പരിപാടി സമാപിച്ചു. മൂന്നുദിവസങ്ങളിലായി നടന്ന മേളയില്‍ വിവിധ ബാങ്കുകള്‍ അനുവദിച്ച 1474 ലോണുകളിലായി 72.38 കോടി രൂപ വിതരണം ചെയ്തു.
കനറാ ബാങ്കിന്റെ ആഭിമുഖ്യത്തിലായിരുന്നു മൂന്നു ദിവസത്തെ മേള സംഘടിപ്പിച്ചത്. എല്ലാ ബാങ്കുകളുടെയും വായ്പ സംബന്ധിച്ച വിവരങ്ങളും സഹായവും മേളയിലുണ്ടായിരുന്നു. കുടുംബശ്രീ, വ്യവസായം, ഖാദി ബോര്‍ഡ.് എന്നിവരുടെയും കൃഷി വകുപ്പിന്റെയും സ്റ്റാളുകളും മേളയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമെ അക്ഷയയുടെ നേതൃത്വത്തില്‍ ആധാര്‍ സേവന കേന്ദ്രം, കാര്‍ഷിക വായ്പ, സംരംഭകത്വ വായ്പ, ഭവന വാഹന വിദ്യാഭ്യാസ വായ്പ എന്നിവ ലഭിക്കുന്നതിനാവശ്യമായ സഹായം തുടങ്ങിയവ ഉപഭോക്തൃ സമ്പര്‍ക്ക പരിപാടിയില്‍ ഒരുക്കിയിരുന്നു.
മേളയുടെ സമാപനചടങ്ങില്‍ കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കൃഷ്ണന് കുട്ടി അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജര്‍ ടി .പി കുഞ്ഞിരാമന്, കെ.എന്‍ തങ്കപ്പന്, കനറ ബാങ്ക് അസി. ജനറല്‍ മാനേജര്‍ എം.സുരേഷ്കുമാര്‍,ഡി.ഐ.സി ജനറല്‍ മാനേജര്‍ അബ്ദുല്‍ വഹാബ്,നബാര്‍ഡ് ഡി.ഡി.എം ജയിംസ് പി ജോര്‍ജ്, ഡി.ഡി.എ ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments