Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാഡില്‍ 150 മി.മീ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരില്‍ നിന്നും ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. 2700 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസുകള്‍ ജില്ലാ ഓഫീസര്‍, ഭൂജല വകുപ്പ്, മുനിസിപ്പല്‍ ടി.ബി കോംപ്ലക്സ്, പാലക്കാട് വിലാസത്തില്‍ ഒക്ടോബര്‍ 16 ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് നാലിന് തുറക്കും. ഫോണ്‍: 0491-2528471.

date