കണ്ണൂര്‍ അറിയിപ്പുകള്
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
തോട്ടട ഗവ.ഐ ടി ഐ യില്‍ ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 16ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2835183.
രേഖകള്‍ ഹാജരാക്കണം
മത്സ്യത്തൊഴിലാളി ബോര്‍ഡില്‍ അംഗത്വമുള്ള 18 നും 59 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളി/അനുബന്ധതൊഴിലാളികള്‍ക്ക് എല്‍ ഐ സി മുഖേന നടപ്പിലാക്കുന്ന പി എം ജെ ജെ ബി വൈ/പി എം എസ് ബി വൈ, എ എ ബി വൈ എന്നീ ഇന്‍ഷൂറന്‍സ് പോളിസി പുതുക്കുന്നതിനായി ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇതുവരെ സമര്‍പ്പിക്കാത്ത ക്ഷേമനിധി അംഗത്വമുള്ളവര്‍ ഒക്ടോബര്‍ 15 നകം അവ ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0497 2734587.
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്
മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഒക്ടോബര്‍ 17 ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഉണ്ടായിരിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടവര്‍ അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ഓഫീസില്‍ എത്തുകയും മുന്‍കൂറായി www.norkaroots.org ല്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും വേണം. ഫോണ്‍: 0471 2770500.
നഴ്സുമാര്‍ക്ക് ഖത്തറില്‍ അവസരം
ഖത്തറിലെ നസീം അല്‍ റബീഹ് ആശുപത്രിയിലേക്ക് നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്സ് മുഖേന തൊഴിലവസരം. നഴ്സിംഗില്‍ ബി എസ് സി ബിരുദമോ ഡിപ്ലോമയോ (ജി എന്‍ എം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒ പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലൊന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും 30 വയസ്സില്‍ താഴെ പ്രായവുമുള്ളവര്‍ക്കാണ് അവസരം. ശമ്പളം ഏകദേശം 70,000 രൂപ. ഖത്തര്‍ പ്രൊമെട്രിക് ഡാറ്റഫ്ളോ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 17. www.norkaroots.org ലൂടെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലും ലഭിക്കും.
പുനരധിവാസ വായ്പാ സംരംഭകത്വ പരിശീലനം
പ്രവാസി പുനരധിവാസ പദ്ധതിയിന്‍ കീഴില്‍ നോര്‍ക്ക റൂട്ട്സിന്റെ നേത്യത്വത്തില്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അര്‍ഹതാ നിര്‍ണ്ണയ ക്യാമ്പ് ഒക്ടോബര്‍ 15 ന് രാവിലെ 10 മണിക്ക് കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. പ്രവാസത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയില്‍ പരിചയപ്പെടുത്തും. യോഗ്യരായ അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്നേ ദിവസം തന്നെ പൂര്ത്തിയാക്കുന്നതുമാണ.്
താല്പര്യമുളളവര് www.norkaroots.org ല്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സി എം ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും, നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം), 0495-2304885, 2304882 ലും ലഭിക്കും.
സ്കോളര്‍ഷിപ്പ്; റീ രജിസ്ട്രേഷന് നടത്തണം
2019-20 വര്‍ഷത്തില്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ റീ രജിസ്ട്രേഷന് നടത്താത്ത സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകള്‍ എത്രയും പെട്ടെന്ന് റീ രജിസ്ട്രേഷന് നടത്തണം. ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ്, നാഷണല്‍ മീന്‍സ്കം മെറിറ്റ് തുടങ്ങിയ സ്കോളര്‍ഷിപ്പുകള്‍ക്ക് നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. റീ രജിസ്ട്രേഷന് നടത്താത്ത സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നഷ്ടപ്പെടുന്നതായിരിക്കും. ഫോണ്‍: 0497 2705149.
നഷ്ടപ്പെട്ട രേഖകള്‍ അദാലത്തിലൂടെ വീണ്ടെടുക്കാം
പ്രകൃതിദുരന്തത്തില്‍പ്പെട്ട് രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായവര്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് അവ വീണ്ടെടുക്കാന്‍ അവസരം. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ് രേഖകള്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുകള്‍, പഞ്ചായത്ത്, രജിസ്ട്രേഷന്, എസ് എസ് എല്‍ സി തുടങ്ങിയവയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമാണ് ഐ ടി മിഷനും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അദാലത്തിലൂടെ വീണ്ടെടുക്കാന്‍ കഴിയുക. അദാലത്തില്‍ പങ്കെടുക്കുന്നതിനായി സിറ്റിസണ്‍ കോള്‍ സെന്റര്‍ നമ്പറായ 0471 155300 മായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കണം. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 14. അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അദാലത്തിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയുള്ളൂവെന്നും 14 ന് ശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുകയില്ലെന്നും ഐ ടി മിഷന് അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ യിലെ ഡി സിവില്‍ ട്രേഡിലേക്ക് ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 25 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0490 2364535.
പി എന്‍ സി/3584/2019
കാടവളര്ത്തലില് പരിശീലനം
ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 18 ന് കാട വളര്‍ത്തലില്‍ പരിശീലനം നല്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 14 ന് രാവിലെ 10 മുതല്‍ അഞ്ച് വരെ ഫോണ്‍ മുഖാന്തിരം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 50 പേര്‍ക്കാണ് ക്ലാസില്‍ പ്രവേശനം. ഫോണ്‍: 0497 2763473.
അമേച്വര്‍ നാടകോത്സവം; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ഷോര്‍ട്ട് പ്ലേ കോമ്പറ്റീഷന് എന്ന പേരില്‍ സംസ്ഥാന ജില്ലാ തലങ്ങളില്‍ അമേച്വര്‍ നാടക മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല സ്ക്രീനിംഗില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിച്ച സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്ന സംഘത്തിന് 25000 രൂപയും രണ്ടാം സ്ഥാനം ലഭിക്കുന്ന സംഘത്തിന് 1000 രൂപയും മൂന്നാം സ്ഥാനം ലഭിക്കുന്ന സംഘത്തിന് 5000 രൂപയും ഗ്രാന്റായി നല്‍കും. സംസ്ഥാന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന സംഘത്തിന് യഥാക്രമം 100000, 75000, 50000 രൂപയും പ്രശസ്തി പത്രവും ഫലകവും ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 30 ന് മുമ്പായി ജില്ലാ യുവജന കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. അപേക്ഷയും പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളും നിയമാവലിയും www.ksywb.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 9605098243.
ലേലം ചെയ്യും
കൊമ്മേരി ആടുവളര്‍ത്തു കേന്ദ്രത്തില്‍ നിന്നും 42 ആടുകളെ ഒക്ടോബര്‍ 17 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0490 2302307.
കെട്ടിട നികുതി പിരിവ് ക്യാമ്പ്
കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 2019-20 വര്‍ഷത്തെ കെട്ടിടനികുതി പിരിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യും. തീയതി, വാര്‍ഡ്, ക്യാമ്പ് ചെയ്യുന്ന സ്ഥലം എന്ന ക്രമത്തില്‍. ഒക്ടോബര്‍ 14 - ആറ്, നാല് - വാരച്ചാല്‍ ബ്രില്യന്റ് സ്പോട്സ് ആന്റ് ആര്‍ട്സ് ക്ലബ്ബിന് സമീപം. 15 - മൂന്ന്, ഒന്ന് - പാവന്നൂര്‍മൊട്ട വാണിവിലാസം വായനശാല. 16 - നാല്, അഞ്ച് - പെരുമ്പുള്ളിക്കര വായനശാല. 17 - 11, 12, 13 - കുണ്ടിലക്കണ്ടി എ പി ഖാദര്‍കുട്ടിയുടെ കട. 18 - 12, 13 -പള്ള്യത്ത് പള്ളിക്ക് സമീപം. 19 - രണ്ണ്, മൂന്ന് - കുഞ്ഞിമൊയ്തീന്‍ പീടിക.
ഡിഎല്‍ആര്‍സി യോഗം 16ന്
ജില്ലാതല ബാങ്കിംഗ് അവലോകന യോഗം (ഡിഎല്ഐര്സി) ഒക്ടോബര്‍ 16ന് രാവിലെ 10ന് സിന്‍ഡിക്കേറ്റ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ടെലഫോണ്‍ കണക്ഷന് ലഭിച്ചു
പാപ്പിനിശ്ശേരി ചൈനാക്ലേ ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കേരള റബ്ബര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് ഓഫീസിന് ഫോണ്‍ ലഭിച്ചു. ഫോണ്‍: 0497 2965400.
വിജയികളായി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി-സേലം ദേശീയതലത്തില്‍ സംഘടിപ്പിച്ച ടെക്സ്മിനാര്-2019 എന്ന ടെക്നിക്കല്‍ സിംപോസിയത്തില്‍ എക്കൗസ്റ്റിക്കല് ടെക്സ്റ്റൈല്‍സ് എന്ന വിഷയത്തില്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിയിലെ മൂന്നാം വര്‍ഷ ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈല്‍ ടെക്നോളജി ഡിപ്ലോമ വിദ്യാര്‍ഥികളായ സൂര്യ സോംസണ്‍, രാഹുല്‍ ഉമേഷ് ഗൗണ്‍സ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
- Log in to post comments