Skip to main content

ജില്ലാ കളക്ടറുടെ അദാലത്ത് നാളെ (20) അടൂരില്‍

    ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ നേതൃത്വത്തില്‍ അടൂര്‍ താലൂക്കുതല പരാതിപരിഹാര അദാലത്ത് നാളെ (20) രാവിലെ 9.30 മുതല്‍ അടൂര്‍ റവന്യു ടവറിലുള്ള ഹൗസിംഗ് ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഈ മാസം 10 വരെ ലഭിച്ച അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം, റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍, കോടതി വഴി പരിഹാരം ലഭിക്കേണ്ടവ എന്നിവ ഒഴിച്ചുള്ള എല്ലാ പരാതികളും അദാലത്തില്‍ പരിഗണിക്കും. അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ കളക്ടറെ നേരില്‍കണ്ട് പരാതികള്‍ നല്‍കാം.              (പിഎന്‍പി 146/18)

date