പേപ്പര്‍ബാഗ്-തുണിസഞ്ചി നിര്‍മ്മാണത്തില്‍ പരിശീലനം
സംസ്ഥാനത്ത് ഇന്ന് (ജനുവരി ഒന്ന്) മുതല്‍ നിലവില്‍ വരുന്ന പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന്, പ്ലാസ്റ്റിക് ഉപേക്ഷിക്കൂ പരിസ്ഥിതി സംരക്ഷിക്കൂ എന്ന സന്ദേശത്തോടെ നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് ബോര്‍ഡും സ്വദേശി ഗ്രാമവികസനകേന്ദ്രവും സംയുക്തമായി അഞ്ച്തരം പേപ്പര്‍ ബാഗ് നിര്‍മ്മാണത്തിലും തുണിസഞ്ചി നിര്‍മ്മാണത്തിലും പരിശീലനം നല്‍കുന്നു. സംസ്ഥാനത്തുടനീളം എല്ലാ ജില്ലാ സ്‌കില്‍ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. മൂന്നുദിവസത്തെ പരിശീലനം ജനുവരി രണ്ടിന് ആരംഭിച്ച് 31 ന് സമാപിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യൂണിറ്റ് തുടങ്ങാന്‍ ആവശ്യമായ സാങ്കേതിക സഹായവും നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണെന്നും ഡയറക്ടര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9447040831 എന്ന നമ്പരില്‍ ബന്ധപ്പെടണം.
- Log in to post comments