Post Category
കിടാരികളെ വിതരണം ചെയ്തു
ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്തില്‍ ക്ഷിരകര്ഷകര്ക്ക് കൈത്താങ്ങായി കിടാരികളെ വിതരണം ചെയ്തു. പ്രളയകാലത്ത് മൃഗങ്ങളെ നഷ്ട്ടപ്പെട്ട പന്ത്രണ്ടോളം ക്ഷിരകര്ഷകര്ക്കാണ് കിടാരികളെ നല്‍കിയത്. സര്‍ക്കാരിന്റെ പുനരുജ്ജീവന പദ്ധതിയില്‍പ്പെടുത്തിയാണ് ഈ പദ്ധതി. കിടാരിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിര്‍വ്വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് അംഗം മധു, ഗ്രമാപഞ്ചായത്ത് സെക്രട്ടറി പി.സി സേവ്യര്‍, വെറ്ററനറി സര്ജന് ഡോ.സ്മിത വില്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments