ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന യുവജനതയ്ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന യുവജനതയ്ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ലക്ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ യുവജനതയ്ക്ക് കഴിയണമെന്നും സര്‍ക്കാര്‍ ഇതിനുവേണ്ട എല്ലാ സഹായവും നല്‍കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസിന്റെ (കേരളം) ആഭിമുഖ്യത്തില്‍ കൊഴിഞ്ഞാമ്പാറ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന സോഷ്യല്‍ സയന്‍സ് ഫെസ്റ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകനെയും അടിസ്ഥാന ജനവിഭാഗത്തെയും മനസിലാക്കാനും ഉള്‍ക്കൊള്ളാനും യുവതയ്ക്ക് കഴിയണം. യുവാക്കളുടെ ചിന്തയില്‍ ജാതി, മത വേര്‍തിരിവുകള്‍ പാടില്ല. സമത്വം ഉറപ്പുനല്‍കുന്ന ക്ഷേമരാഷ്ട്ര സങ്കല്‍പ്പം പ്രായോഗികമാക്കുന്നതിന് സമൂഹത്തിന്റെ ചിന്തകളെ നയിക്കാന്‍ യുവജനതയ്ക്ക് കഴിയണമെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കെ. ബാബു എം.എല്‍.എ അധ്യക്ഷത വഹിച്ചു. സാമൂഹ്യശാസ്ത്ര വിഷയത്തില്‍ വൈവിധ്യമാര്‍ന്ന ഉപരിപഠന സാധ്യതകള്‍ സംബന്ധിച്ച് സെമിനാര്‍ നടന്നു. ന്യൂഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റി സാമ്പത്തിക വിഭാഗം മേധാവി സതീഷ് മേനോന് സെമിനാറിന് നേതൃത്വം നല്കി. രാജ്യത്തിനകത്തും പുറത്തുമുള്ള സുപ്രധാന സര്‍വ്വകലാശാലകള്‍, കലാലയങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവയടങ്ങിയ പോസ്റ്ററുകളുടെ പ്രദര്‍ശനവും നടന്നു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം വി.മുരുകദാസ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി. ധന്യ, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാര്‍ങ്ധരന്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.കെ. രാജേന്ദ്രന്, കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് വിമല്‍, ചിറ്റൂര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ ജി.ഹേമ എന്നിവര്‍ സംസാരിച്ചു.
- Log in to post comments