പൊതു ഇടം എന്റേതും...'ഭരണിക്കാവ് ബ്ലോക്കിനു കീഴിൽ രാത്രി നടത്തം സംഘടിപ്പിച്ചു
ആലപ്പുഴ :'ഈ തെരുവുകൾ ഞങ്ങളുടേതും കൂടി'യെന്ന പ്രഖ്യാപനവുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് രൂപവൽക്കരിച്ച പാതിരാനടത്തത്തിന്റെ ഭാഗമായി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ജനുവരി അഞ്ചിനു രാത്രിയിൽ ചാരുമ്മൂട്ടിൽ രാത്രിനടത്തം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് പരിപാടിക്ക് നേതൃത്വം നൽകി.
ഇരുന്നൂറോളം വനിതകൾ നാലു സ്ഥലങ്ങളിൽ നിന്നും രണ്ടു പേർ വീതം ചാരുംമൂട് ജംഗ്ഷനിലേക്കു നടന്നെത്തി മെഴുകുതിരി കത്തിച്ച് പ്രതിജ്ഞയെടുത്തു. രാത്രി പതിനൊന്നിനു തുടങ്ങിയ നടത്തം ഒരുമണിയോടെ അവസാനിച്ചു. ബ്ലോക്കിലെ ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരാണ് പരിപാടി സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് വനിത അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് വനിത അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.
ശിശുവികസന വകുപ്പ് ഡിസംബർ 29നു ആരംഭിച്ച പാതിരാനടത്തം പരിപാടി അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരും.
- Log in to post comments