Skip to main content

ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്   ജീവനിക്ക് തുടക്കമായി

 

 

ആലപ്പുഴ: കാർഷിക വികസനം ലക്ഷ്യമാക്കി കൃഷിഭവനും കാർഷികക്ഷേമ വകുപ്പും നടപ്പാക്കുന്ന ജീവനീ -എന്റെ കൃഷി എന്റെ ആരോഗ്യം പദ്ധതിക്ക് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് പച്ചക്കറി തൈ നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. ജനുവരി ഒന്ന് മുതൽ 2021 വിഷുവരെ നീണ്ടു നിൽക്കുന്ന ജൈവ പച്ചക്കറിക്കൃഷി, പോഷകത്തോട്ട നിർമ്മാണം, പച്ചക്കറി വിപണനം, പരിശീലനം തുടങ്ങി നിരവധി പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. 

 ഭരണിക്കാവ് ഗ്രാമപഞ്ചായത്  പ്രസിഡന്റ് പ്രൊഫ. വി. വാസുദേവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബി. പ്രീത കുമാരി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ റജി, ഷൈലജ, വിശ്വനാഥൻ, അമ്പിളി, പ്രഭ തുടങ്ങിയവർ സംസാരിച്ചു

date