ഇന്റര്‍ സ്റ്റേറ്റ് പോര്‍ട്ടബിലിറ്റിക്ക് തുടക്കം
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായി ഇന്റര്‍ സ്റ്റേറ്റ് പോര്‍ട്ടബിലിറ്റി സംവിധാനം നടപ്പിലായതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കേരളം, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, കര്‍ണ്ണാടക, ത്രിപുര, ഗോവ, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഇന്റര്‍ സ്റ്റേറ്റ് പോര്‍ട്ടബിലിറ്റി സംവിധാനത്തിന്റെ പരിധിയില്‍ വരുന്നത്. ഈ സംസ്ഥാനങ്ങളിലെ കാര്‍ഡ് ഉടമകള്‍ക്ക് മുകളില്‍ സൂചിപ്പിച്ച ഏതു സംസ്ഥാനങ്ങളില്‍ നിന്നുവേണമെങ്കിലും ഇനിമുതല്‍ ഭക്ഷ്യധാന്യം വാങ്ങാന്‍ കഴിയും. ആധാര്‍ അടിസ്ഥാനമാക്കിയായിരിക്കും റേഷന്‍ വിതരണം. എന്‍.എഫ്.എസ്.എ പ്രകാരമുള്ള അരി കിലോഗ്രാമിന് മൂന്നു രൂപയും ഗോതമ്പ് കിലോഗ്രാമിന് രണ്ടു രൂപയും നിരക്കിലാണ് ഈ കാര്‍ഡുകള്‍ക്ക് ലഭിക്കുക. മണ്ണെണ്ണ, പഞ്ചസാര, ആട്ട മറ്റു സ്പെഷ്യല്‍ അലോട്ട്മെന്റുകള്‍ എന്നിവയ്ക്ക് ഇതര കാര്‍ഡുകള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 06/2020)
- Log in to post comments