Post Category
ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും കുന്നത്തുകാല്‍ ഗൗതം ഓഡിറ്റോറിയത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അര്‍ഹതപ്പെട്ടവര്‍ക്ക് അടച്ചുറപ്പുള്ള ഭവനം ലഭ്യമാക്കാന്‍ ലൈഫ് മിഷനിലൂടെ സാധിച്ചതായി അദ്ദേഹം പറഞ്ഞു. 29 പ്രളയ പുനര്‍നിര്‍മ്മാണ ഭവനങ്ങളുടെ താക്കോല്‍ദാനവും ചടങ്ങില്‍ നടന്നു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ്‌കുമാര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ അദാലത്തില്‍ 1300 ഓളം പേര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 06/2020)
date
- Log in to post comments