Skip to main content

അപ്രന്റീസ് ക്ലാര്‍ക്ക്-കം- ടൈപ്പിസ്റ്റ് പരിശീലനം

 

    ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്ക് അപ്രന്റീസ് ക്ലാര്‍ക്ക്-കം- ടൈപ്പിസ്റ്റുമാരെ പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കോപ്പ/ഡി.സി.എ സര്‍ട്ടിഫിക്കറ്റ്, മലയാളം വേര്‍ഡ് പ്രോസസ്സിംഗ് പരിജ്ഞാനം എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാനം 10,000 രൂപ സ്‌റ്റൈപെന്റ് ലഭിക്കും. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, അയ്യങ്കാളി ഭവന്‍, കനക നഗര്‍, വെള്ളയമ്പലം, കവടിയാര്‍ പി.ഒ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ജനുവരി 15 വൈകിട്ട് അഞ്ചുമണി. ഒരുതവണ പരിശീലനം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2314238.
(പി.ആര്‍.പി. 08/2020)

date