Skip to main content

എറണാകുളം-അറിയിപ്പുകള്‍-2

ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കര്‍ഷക ക്ഷേമ  വകുപ്പിന്റെ വിവിധ ഫാമുകളിലും തെരഞ്ഞെടുത്ത കൃഷിയിടങ്ങളിലും ഉല്‍പ്പാദിപ്പിക്കപ്പെട്ട തെങ്ങിന്‍തൈകളും, മറ്റ് നടീല്‍ വസ്തുക്കളും, വിത്തുതേങ്ങ, കാര്‍ഷിക പണിയായുധങ്ങള്‍, മറ്റ് ഉല്‍പ്പാദനോപാദികള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് സാധനങ്ങള്‍ തുടങ്ങിയവ ജില്ലയിലെ കൃഷി ഭവനുകളിലും കൃഷി ഫാമുകളിലും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് സ്ഥലങ്ങളിലും എത്തിച്ചു നല്‍കുന്നതിനുളള ട്രാന്‍സ്‌പോര്‍ട്ടേഷന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 30-ന് പകല്‍ 2.30 വരെ സ്വീകരിക്കും.

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സില്‍ സീറ്റൊഴിവ്
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ഡിഡിയുജികെവൈ (DDUGKY) സാഗര്‍മാല പദ്ധതി പ്രകാരം ജന്‍ശിക്ഷണ്‍ സംസ്ഥാന്‍ മലപ്പുറം, എറണാകുളം ജില്ലയിലെ തീരദേശ മേഖലയില്‍ സ്ഥിരതാമസക്കാരായ യുവതി യുവാക്കള്‍ക്കായി നടത്തുന്ന മൂന്ന് മാസത്തെ ഹോട്ടല്‍ മാനേജ്മന്റ് കോഴ്‌സുകളില്‍ 15 സീറ്റുകള്‍ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി ആണ് യോഗ്യത. താല്പര്യമുഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 13 നു മുമ്പായി ഇനി പറയുന്ന നമ്പരുകളില്‍ ബന്ധപെടുക. ഫോണ്‍ 9746938700, 9020643160.

കളമശേരി ഗവ:വനിത ഐ.ടി.ഐ യില്‍ അഭിമുഖം
കൊച്ചി: കളമശേരി ഗവ:വനിത ഐ.ടി.ഐ യില്‍ പി.എം.കെ.വി.വൈ കോഴ്‌സില്‍ ജൂനിയര്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍, ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ വിഷയങ്ങള്‍ക്ക് ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നതിനുളള അഭിമുഖം ജനുവരി 10-ന് രാവിലെ 11-ന് നടത്തുന്നു. യോഗ്യത പ്ലസ്ടു, രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം/എസ്.എസ്.എല്‍.സി, മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: പാമ്പാക്കുട ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലുളള 122 അങ്കണവാടികളിലേക്ക് അങ്കണവാടി കണ്ടിജന്‍സി ഇനത്തിലുളള സാധനങ്ങള്‍ സപ്ലൈ ചെയ്യുവാന്‍ തയാറുളളവരില്‍ നിന്നും ജി.എസ്.ടി ഉള്‍പ്പെടെയുളള നിരക്കിലുളള തുക ക്വാട്ട് ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 17 ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0485-2274404.

date