Post Category
കേരളോത്സവ വിജയികളെ അനുമോദിച്ചു
കേരളോത്സവം 2019 ഓവറോൾ ട്രോഫി സ്വന്തമാക്കിയ ത്യശൂരിന്റെ കലാകായിക പ്രതിഭകളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടി ഗവ.ചീഫ് വിപ്പ് കെ രാജൻ ഉദ്ഘാടനം ചെയ്തു.
കേരളോത്സവത്തിൽ 535 പോയിന്റുകൾ നേടി ഒന്നാമതെത്തിയ തൃശൂർ ടീം 23 വർഷങ്ങൾക്ക് ശേഷമാണ് ഓവറോൾ ചാമ്പ്യൻമാരായത്. വിജയികൾക്ക് ചടങ്ങിൽ പ്രശസ്തി പത്രവും ക്യാഷ് അവാർഡും സമ്മാനിച്ചു. 80 ഓളം പേരടങ്ങിയ സംഘത്തെ ആദരിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. എൻ കെ ഉദയപ്രകാശൻ സ്വാഗതം പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്: കേരളോത്സവ വിജയികളെ അനുമോദന ചടങ്ങ് ഗവ.ചീഫ് വിപ്പ് കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു
date
- Log in to post comments