Skip to main content

തുണി സഞ്ചി ലഭ്യമാണ്

പ്ലാസ്റ്റിക് കവറുകൾക്കും ബാഗുകൾക്കും പകരമായി തുണി സഞ്ചികൾ തത്സമയവും തയ്ച്ചു കൊടുക്കുന്ന കോസ്റ്റ് ഫോർഡ് സ്ത്രീ ശക്തി കേന്ദ്രത്തിന്റെ സ്റ്റാൾ വൈഗ പ്രദർശന നഗരിയിൽ ഒരുക്കിയിരിക്കുന്നു. തത്സമയ തുണി ബാഗ് നിർമാണ യൂണിറ്റ് എന്ന പേരിലുള്ള ഈ സ്റ്റാളിൽ തുണി സഞ്ചികൾ മൊത്തമായും ചില്ലറയായും മിതമായ വിലയിൽ ലഭിക്കും. ഓർഡറുകളും സ്വീകരിക്കും. 10, 20 രൂപ നിരക്കിൽ ബാഗുകൾ ലഭ്യമാണ്. വിലാസം: രാധ, സ്ത്രീ ശക്തി കേന്ദ്രം, കോസ്റ്റഫോർഡ്, അയ്യന്തോൾ, തൃശൂർ 3. ഫോൺ: 9745473540.

date