Skip to main content

ലൈഫ് സംഗമത്തിന് നിറമനസോടെ എത്തിയത് 108 കുടുംബങ്ങള്‍

സര്‍ക്കാര്‍ നല്‍കിയ സഹായഹസ്തത്തിന്‍റെ ബലത്തില്‍ ദുരിത വഴികള്‍ താണ്ടി സ്വന്തം വീടിന്‍റെ സുരക്ഷിതത്വത്തില്‍ എത്തിയവര്‍ ഒത്തുചേര്‍ന്നു. വൈക്കം സത്യഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തില്‍ വൈക്കം നഗരസഭയിലെ 108 കുടുംബങ്ങളാണ് പങ്കെടുത്തത്.

കേരളത്തിന്‍റെ അതിജീവന മുന്നേറ്റത്തിന്‍റെ പ്രതീകങ്ങളാണ് ലൈഫ് വീടുകളെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സി.കെ. ആശ എം.എല്‍.എ പറഞ്ഞു.   നഗരസഭാധ്യക്ഷന്‍ പി. ശശിധരന്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ ഉപാധ്യക്ഷ എസ്. ഇന്ദിരാദേവി, സ്ഥിരം സമിതി അധ്യക്ഷരായ ബിജു വി. കണ്ണേഴത്ത്, ജി. ശ്രീകുമാരന്‍ നായര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, കൗണ്‍സിലര്‍മാര്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ്  തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭ സെക്രട്ടറി രമ്യ കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ലൈഫ് ഗുണഭോക്താക്കള്‍ക്ക് വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിച്ച അദാലത്തില്‍ 190 അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ചു.

date