Skip to main content

സാമ്പത്തിക സെന്‍സസിന് തുടക്കം

ഏഴാമത് സാമ്പത്തിക സെന്‍സസിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കലക്ടര്‍ ജാഫര്‍ മലിക് നിര്‍വഹിച്ചു. സാമ്പത്തിക സെന്‍സസിന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണമുണ്ടാകണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും വിവരശേഖരണത്തിനെത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് ശരിയായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്നും അദ്ദേഹം  അഭ്യര്‍ഥിച്ചു. 
മൂന്ന് മാസത്തിനകം സെന്‍സസ് പൂര്‍ത്തിയാക്കും. സമ്പദ്ഘടനയുടെ സമഗ്രവിശകലനത്തിനുതകുന്ന വിധത്തിലാണ് വിവരങ്ങള്‍ പ്രയോജനപ്പെടുത്തുക.  സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, സാമ്പത്തികഘടകങ്ങളുടെ വിശദവിവരങ്ങള്‍ തുടങ്ങിയവ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിക്കും. നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് വിവരശേഖരണം നടത്തുന്നത്. കോമണ്‍ സര്‍വീസ് സെന്ററിന് കീഴിലുള്ള 2800 എന്യൂമറേറ്റര്‍മാരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡയറക്ടര്‍ സജി ജോര്‍ജ്, ജില്ലാ സ്റ്റാറ്റിസ്റ്റിക്‌സ് ഡപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന്‍ ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date