Post Category
തട്ടാഞ്ചേരിമല ജി.എല്‍ .പി സ്‌ക്കൂളിന് ഇനി പുതിയ കെട്ടിടം
വേങ്ങര ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡിലെ തട്ടാഞ്ചേരിമല ജി.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടമായി. 65 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടത്തിനു പകരം പുതിയ കെട്ടിട നിര്‍മ്മാണത്തിന് അനുമതിയായി. കെട്ടിട നിര്‍മാണോദ്ഘാടനം കെ.എന്‍.എ ഖാദര്‍ എം.എല്‍.എ നിര്‍വഹിച്ചു. എം എല്‍ എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങളായുള്ള നാട്ടുകാരുടെയും അധ്യാപക -വിദ്യാര്‍ഥികളുടെയും സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍ കുട്ടി, വാര്‍ഡ് മെമ്പര്‍ ജമീല തുടങ്ങിയ ജനപ്രതിനിധികള്‍ പങ്കെടുത്തു.
date
- Log in to post comments