പോളിടെക്‌നിക്കുകളുടെ നിലവാരമുയര്‍ത്താന്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും: മന്ത്രി ഡോ.കെ.ടി ജലീല്‍ തിരൂരങ്ങാടി ഗവ.പോളിടെക്‌നിക് കെട്ടിടം വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ചു
പോളിടെക്‌നിക് കോളേജുകളിലെ പഠന നിലവാരമുയര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. മേലെ ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന അവുക്കാദര്‍ കുട്ടി നഹ സാഹിബ്‌മെമ്മോറിയല്‍ തിരൂരങ്ങാടി ഗവ. പോളിടെക്‌നിക് കോളജില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 12. 09 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാത്തമാറ്റിക്‌സ്, ഫിസിക്‌സ് പരീക്ഷയിലെ കൂട്ടത്തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാവിലെ ഒരു മണിക്കൂറും വൈകീട്ട് ഒരു മണിക്കൂറും അധ്യാപകര്‍ അധിക അധ്യയനം നടത്താന്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പോളിടെക്‌നിക് കോളജുകളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം പ്രാഥമികമായി അധ്യാപകര്‍ മനസിലാക്കണം. മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ പ്രത്യേക ക്ലാസുകള്‍ നല്‍കുന്നതിന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ സേവനം പോളിടെക്‌നിക്കുകളില്‍ ലഭ്യമാക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലുണ്‍െന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കും. വിദ്യാര്‍ഥികളുടെ പഠന നിലവാരത്തില്‍ മാറ്റമുണ്‍ായില്ലെങ്കില്‍ അത് നടപ്പാക്കും. പോളിടെക്‌നിക്കുകളുടെ നിലവാരം ഇനിയും ഉയര്‍ത്താനാകണം. സാങ്കേതിക സ്ഥാപനങ്ങള്‍ വൈദഗ്ധ്യമുള്ളവരെ വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടി ച്ചേര്‍ത്തു.
ആധുനിക സൗകര്യങ്ങളുള്ള ഒന്‍പത് ക്ലാസ് മുറികള്‍, ആള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ മാനദണ്ഡപ്രകാരമുള്ള രണ്‍് ഡിജിറ്റല്‍ ലൈബ്രറികള്‍, രണ്‍് കമ്പ്യൂട്ടര്‍ ലാബുകള്‍, സെമിനാര്‍ ഹാള്‍, സ്റ്റാഫ് റൂം തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്ന് നില കെട്ടിടമാണ് സജ്ജീകരിച്ചിരിക്കുന്നത്. 10.85 കോടി രൂപ ചെലവിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മിച്ചത്. 1.24 കോടി രൂപ ചെലവിലായിരുന്നു വൈദ്യൂതീകരണം. ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂനിക്കേഷന്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് എന്നീ മൂന്ന് ട്രേഡുകളിലായി നിലവില്‍ 472 വിദ്യാര്‍ത്ഥികളാണ് തിരൂരങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളജിലുള്ളത്.
പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ആര്‍ ധന്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ബക്കര്‍ ചെര്‍ണൂര്‍, എ.കെ അബ്ദുറഹ്മാന്‍, മൂന്നിയൂര്‍ പഞ്ചായത്തംഗം നന്ദനന്‍ തെക്കെ പുരക്കല്‍, സംഘടന പ്രതിനിധികളായ എം. കൃഷ്ണന്‍ മാസ്റ്റര്‍, കെ.പി ബാലകൃഷ്ണന്‍, പി.ജയനിദാസന്‍, അലുംനി അസോസിയേഷന്‍ പ്രതിനിധി ഷഫീഖ് റഹ്മാന്‍, കോളജ് യൂനിയന്‍ ചെയര്‍മാന്‍ ഇ.കെ മുഹമ്മദ് നിസാമുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ കെ.എന്‍ ശശികുമാര്‍ സ്വാഗതവും പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പല്‍ ജെ.എസ് സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
- Log in to post comments