Skip to main content

തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം മന്ത്രി നിര്‍വഹിച്ചു

കേരള ഷോപ്പ്‌സ് ആന്റ് കമേഴ്‌സല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് 2018-19 വര്‍ഷത്തെ മികവിനുള്ള ക്യാഷ് അവാര്‍ഡ് വിതരണം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനായി. വളാഞ്ചേരി മുനിസിപ്പല്‍ കമ്യൂനിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ളവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളുമാണ് മന്ത്രി വിതരണം ചെയ്തത്. ക്ഷേമനിധി പദ്ധതികളില്‍ പ്രവാസികള്‍ ഉള്‍പ്പടെ പല മേഖലയിലുള്ളവര്‍ അംഗത്വമെടുക്കാന്‍ മടിക്കുമ്പോഴും പതിനൊന്ന് ലക്ഷത്തോളം അംഗങ്ങളുമായി കേരള ഷോപ്പ്‌സ് ഷോപ്പ്‌സ് ആന്റ് കമേഴ്‌സല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രണ്‍ാം സ്ഥാനത്തുണ്‍െന്നത് മികച്ച നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.  എസ്.എസ്.എല്‍.സി, പ്ലസ്ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ വിഭാഗങ്ങളില്‍ ഉന്നത വിജയം നേടിയവര്‍ക്കാണ് ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ തുടങ്ങിയവ വിതരണം ചെയ്തത്.
ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ. അനന്തഗോപന്‍, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എം സുനില്‍,  വിവിധ വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
 

date