Post Category
ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയഭേരി 'സ്റ്റെപ് അപ്'
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ വിജയശതമാനം മെച്ചപ്പെടുത്തുന്നതിനായി വിജയഭേരി പദ്ധതിയുടെ കീഴില്‍ ഇംഗ്ലീഷ് വിഷയത്തിനായി തയ്യാറാക്കിയ പ്രത്യേക റിവിഷന്‍ മൊഡ്യൂള്‍ 'സ്റ്റെപ് അപ്' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പ്രകാശനം ചെയ്തു. പുസ്തക പ്രകാശനത്തോടൊപ്പം ഡോ.ഇസ്മയില്‍ മരുതേരിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി. സ്ഥിരംസമിതി ചെയര്‍മാന്‍മാരായ വി.സുധാകരന്‍, ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍, വിജയഭേരി കോഡിനേറ്റര്‍ ടി.സലീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
date
- Log in to post comments