Post Category
സ്പെക്ട്രം 2020: ജില്ലാതല തൊഴിൽമേള
വ്യവസായിക പരിശീലന വകുപ്പ് നടത്തിയ സ്പെക്ട്രം 2020 ജില്ലാതല തൊഴിൽമേള ചാലക്കുടി ഗവ. ഐടിഐയിൽ ബി ഡി ദേവസ്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. മേളയിൽ മദ്ധ്യകേരളത്തിൽ നിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നുമായി 46 പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുത്തു. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ നടന്ന മേളയിൽ 2000 ൽ അധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ ആർ സുമേഷ്, കൗൺസിലർ ബിന്ദുശശികുമാർ, ഹരിതകേരള മിഷൻ ജില്ലാ-കോർഡിനേറ്റർ പി എസ് ജയകുമാർ, നൈപുണ്യകർമ്മസേന ജില്ലാ-കോർഡിനേറ്റർ സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: സ്പെക്ട്രം 2020 ജില്ലാതല തൊഴിൽമേള ചാലക്കുടി ഗവ. ഐടിഐയിൽ ബി ഡി ദേവസ്സി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
date
- Log in to post comments