Post Category
ശ്രദ്ധ : ശിൽപശാല നടത്തി
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ നടന്ന ശിൽപശാല ശ്രദ്ധ 2019 തൃശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ലില്ലി ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസർ സുലക്ഷണ, വനിത പ്രൊട്ടക്ഷൻ ഓഫീസർ ലേഖ, കെഎഫ്ആർഐ സയന്റിസ്റ്റ് ഡോ. മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു. എസ്‌സി/എസ്ടി പ്രൊമോട്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ, ജാഗ്രതാസമിതി അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments