Post Category
നവോദയ പ്രവേശന പരീക്ഷ 11 ന്
തൃശൂർ ജവഹർ നവോദയ വിദ്യാലയ 2020-21 അദ്ധ്യയന വർഷത്തിലേക്കുളള 6-ാം ക്ലാസ്സ് പ്രവേശന പരീക്ഷ ജനുവരി 11 ന് ജില്ലയിലെ 16 കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷാർത്ഥികൾ രാവിലെ 10.30 ന് അഡ്മിറ്റ് കാർഡുമായി അതത് പരീക്ഷാകേന്ദ്രങ്ങളിൽ എത്തുക. അഡ്മിറ്റ് കാർഡ് നവോദയ വിദ്യാലയ സമിതിയുടെ www.navodaya.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനു രജിസ്റ്റർ നമ്പറും കുട്ടിയുടെ ജനനതീയതിയും ഉപയോഗിക്കുക. അഡ്മിറ്റ് കാർഡ് ലഭിക്കാത്തവർ താഴെ പറയുന്ന വിദ്യാലയ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9446951361, 8848365457.
date
- Log in to post comments