കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബ സംഗമം നാളെ 11-01-2020 ഭക്ഷ്യമന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും
ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും നാളെ ( 11-01-2020,ശനി )നടക്കും. സെന്റ് മൈക്കിള്‍സ് കോളേജില്‍ രാവിലെ ഒൻപതിന് സംഗമം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പരിധിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം അഡ്വ. എ. എം. ആരിഫ് എം. പി. നിര്‍വഹിക്കും.സംസ്ഥാന കേരളോത്സവത്തില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ സേതു. എസ്. രാജന്, മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര അവാര്‍ഡ് നേടിയ ശുഭകേശന് എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആദരിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധുര് അധ്യക്ഷത വഹിക്കും.പഞ്ചായത്ത് സെക്രട്ടറി കെ. എ. തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.ജില്ലാ ദാരിദ്ര്യ ലഘൂകരണ പ്രൊജക്റ്റ് ഡയറക്ടര്‍ ജെ. ബെന്നി, ലൈഫ് മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി. പി. ഉദയസിംഹന്‍ തുടങ്ങിയവര്‍ നിവഹണ ഉദ്യോഗസ്ഥരെ ആദരിക്കും. പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments