ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബ സംഗമം ഇന്ന് (10/1/2020)
ആലപ്പുഴ : ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഇന്ന് (10/1/2020,വെള്ളി) രാവിലെ 9.30 മുതല്‍ കുളിക്കാംപാലത്തിനടുത്ത് പുലിയൂര് സെന്റ് തോമസ് മാര്‍ത്തോമ്മാ പാരീഷ് ഹാളിൽ നടക്കും. സജി ചെറിയാന് എം. എല്‍. എ ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സി അജിത അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ 601 വീടുകളാണ് ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സിവില്‍ സപ്ലൈസ് വകുപ്പ്, കൃഷി വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, ഐ.ടി., ഫിഷറീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ്, ക്ഷീരവികസന വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ, ശുചിത്വമിഷന്, വനിതാ ശിശു വികസനം, ഗ്രാമവികസന വകുപ്പ്, പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലീഡ് ബാങ്ക് തുടങ്ങി ഇരുപതോളം വകുപ്പുകളുടെ സേവനവും അദാലത്തില്‍ ലഭ്യമാകും.
വിവിധ വഴി ലഭ്യമാകുന്ന അന്‍പതോളം സൗജന്യ സേവനങ്ങളുടെ ഉറപ്പാക്കലും അദാലത്തില്‍ നടക്കും. വീട് നിര്‍മ്മാണത്തിനാവശ്യമായ പെയിന്റ്, ടൈല്‍സ്, സാനിറ്ററി, ഇലക്ട്രിക്കല്‍ സാമഗ്രികള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനുള്ള സ്റ്റാളുകളും ഗുണഭോക്താക്കള്‍ക്ക് അപേക്ഷ എഴുതി നല്‍കാനായി പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.പങ്കെടുക്കാനെത്തുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം രാവിലെ ഒൻപതിന് രജിസ്ട്രേഷന് ആരംഭിക്കും. ചടങ്ങില്‍ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെ ആദരിക്കും.
- Log in to post comments