വേമ്പനാട് കായലിലെ മത്സ്യസമ്പത്ത്: മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ആലപ്പുഴ: വേമ്പനാട് കയലിലെ മത്സ്യ- കക്ക സമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പും മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തും ചേർന്നു നടപ്പാക്കുന്ന പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഒൻപതാം വാർഡിലെ തീര പ്രദേശമായ വിരിശ്ശേരി ജെട്ടിക്കു സമീപമുള്ള കായലിൽ മത്സ്യ സങ്കേതവും കക്കപുനരുജ്ജീവന സാങ്കേതവും പദ്ധതിയുടെ ഭാഗമായി നിക്ഷേപിച്ചു. ആര്യാട് കക്ക സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മത്സ്യ സംരക്ഷണ യൂണിറ്റിന്റെ ഉദ്‌ഘാടനം മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സന്തോഷ് കുമാർ ഉദഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ദയാനന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. വി. സുധീർ, കക്ക തൊഴിലാളി സഹകരണ സംഘം ബോർഡ് അംഗങ്ങളായ പവിത്രൻ, കമലാധരൻ, രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിലഞ്ചിത ഷാനവാസ്, ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ വി. എസ്. മിനിമോൾ , പ്രൊജക്റ്റ് കോഓർഡിനേറ്റർ ബിബിൻ സേവ്യർ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വേമ്പനാട്ട് കായലിലെ കക്ക, മത്സ്യ സമ്പത്തു വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലയിൽ നടപ്പാക്കുന്ന പദ്ധതിയാണ് വേമ്പനാട് കായൽ സംരക്ഷണ പദ്ധതി. 14 കക്ക സംരക്ഷണ യൂണിറ്റികളും 14 മത്സ്യ സംരക്ഷണ യൂണിറ്റുകളുമാണ് ഇതിന്റെ ഭാഗമായി നിക്ഷേപിക്കുന്നത്. മത്സ്യ സമ്പത്തു സംരക്ഷിക്കുന്നതിനോടൊപ്പം കായലിലെ കറുത്ത കക്കയുടെ ഉത്പ്പാദനം വര്‍ദ്ധിപ്പക്കുന്നതിന് സംസ്ഥാന മത്സ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യ സങ്കേതങ്ങളുടെ സ്ഥാപനവും കറുത്ത കക്കയുടെ റിലേയിംഗ് ഉള്‍പ്പെടെ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കക്ക സൊസൈറ്റികള്‍ ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ സഹകരണ സംഘങ്ങള്‍ സ്വയംസഹായ സംഘങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവർ സംയുകത്മായാണ് പദ്ധതി നടപ്പിലാക്കുന്നത്.
- Log in to post comments