Skip to main content

റീ സര്‍വ്വെ റിക്കാര്‍ഡ് കൈമാറി 

 

ജില്ലയില്‍ ആദ്യമായി ജിപിഎസ് സംവിധാനത്തിലൂടെ റീസര്‍വേ പൂര്‍ത്തീകരിച്ച വൈക്കം താലൂക്കിലെ മുളക്കുളം വില്ലേജിന്റെ  റീ സര്‍വ്വെ റിക്കാര്‍ഡുകള്‍ പ്രാബല്യത്തിലായി. ഇന്‍ഡ്യന്‍ ജിപിഎസ് സംവിധാനമായ WGS  84 സിസ്റ്റത്തില്‍ പൂര്‍ത്തികരിച്ച റീസര്‍വേയുടെ റെക്കോര്‍ഡുകള്‍ ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി വൈക്കം തഹസില്‍ദാര്‍, തലയോലപ്പറമ്പ് സബ് രജിസ്ട്രാര്‍ എന്നിവര്‍ക്ക്  കൈമാറി. മുളക്കുളം വില്ലേജില്‍ ഉള്‍പ്പെടുന്ന  ഭൂഉടമസ്ഥര്‍ക്ക് റീസര്‍വ്വെ നമ്പരില്‍ പ്രമാണങ്ങള്‍ രജിസ്ട്രര്‍ ചെയ്യാവുന്നതും കരം ഒടുക്കാവുന്നതുമാണ്.

വൈക്കം താലുക്കിലെ 18 വില്ലേജുകളില്‍ നാല്  വില്ലേജുകളില്‍ റീസര്‍വേ പൂര്‍ത്തീകരിച്ച് റവന്യൂ ഭരണത്തിന് കൈമാറിക്കഴിഞ്ഞു.  ശേഷിക്കുന്നവയില്‍ മുട്ടുചിറ, കടുത്തുരുത്തി എന്നിവയുടെ റീസര്‍വ്വെ ജോലികള്‍ പുരോഗമിക്കുന്നു. 

                                                   (കെ.ഐ.ഒ.പി.ആര്‍-271/18)

date