ദേശീയ വിരവിമുക്തദിനം: ജില്ലാതല ഉദ്ഘാടനം ഇന്ന്
ദേശീയ വിരമുക്തി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ലൂര്‍ദ്ദ് പബ്ലിക് സ്കൂളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ സിനിമ ബാലതാരം മീനാക്ഷി അനൂപിന് ഗുളിക നല്കി നിര്‍വ്വഹിക്കും. ഒന്നു മുതല്‍ 19 വരെ വയസുള്ള കുട്ടികള്‍ക്കാണ് വിരക്കെതിരെ ഗുളിക നല്‍കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാദ്ധ്യക്ഷ ഡോ.പി.ആര് സോന സന്ദേശം നല്‍കും. ലൂര്‍ദ്ദ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. മനോജ് കറുകയില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. സണ്ണി പാമ്പാടി, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാമ്മ ജോസഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ. കെ അരവിന്ദാക്ഷന്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐഎസ്എം) ഡോ. രതി ബി ഉണ്ണിത്താന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ബീന എം.പി, ആശാമോള്‍ കെ.വി, കെ. ശ്രീലേഖ എന്നിവര്‍ സംസാരിക്കും. ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ് സ്വാഗതവും ജില്ലാ എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍ നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്-273/18)
- Log in to post comments