Post Category
കോവിഡ് 19 പ്രതിരോധ മരുന്നും പുസ്തകങ്ങളും നല്‍കി കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ
പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ പട്ടകടവ് പബ്ലിക് ലൈബ്രറിയ്ക്ക് പുസ്തകങ്ങളും കോവിഡ് 19 ന്റെ ഹോമിയോ പ്രതിരോധമരുന്നും കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ നല്‍കി. ലോക്ക് ഡൗണ്‍ കാലത്ത് വീടുകളില്‍ ഇരിക്കുന്നതിന്റെ വിരസതയകറ്റാന്‍ പുസ്തകങ്ങള്‍ക്ക് കഴിയുമെന്ന് എം എല്‍ എ പറഞ്ഞു. അന്‍മ്പതോളം നോവലുകളും പുസ്തകങ്ങളും ആണ് എം എല്‍ എ നല്‍കിയത്. നഷ്ടപ്പെട്ട വായനാ സംസ്‌കാരം തിരികെ കൊണ്ടുവരാന്‍ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ കഴിയുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ശുഭ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ കലാദേവി, ഹോമിയോ ഡോക്ടര്‍ പ്രീത വിശാല്‍, ലൈബ്രറി അംഗങ്ങളായ വി വിജയന്‍, എ സാബു, എന്‍ ജി ജോണ്‍സണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.കെ. നമ്പര്‍. 1150/2020)
date
- Log in to post comments