Post Category
കോവിഡ് 19 ആരോരുമില്ലാത്തവര്‍ക്ക് കൈതാങ്ങായി ജില്ലാ ഭരണകൂടം
ലോക്ക് ഡൗണിനെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിടുന്ന ജില്ലയിലെ വൃദ്ധസദനങ്ങളിലേക്കും അഗതി മന്ദിരങ്ങളിലേക്കും ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സാമൂഹ്യനീതി ഓഫീസിന്റെയും സപ്ലൈക്കോയുടെയും ആഭിമുഖ്യത്തില്‍ ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസറായ സിജു ബെന്‍, സപ്ലൈക്കോ കൊല്ലം ഡിപ്പോ മാനേജര്‍ ബീന ഭദ്രന്‍, കൊല്ലം ആര്‍ ഡി ഒ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് അലന്‍ ആന്റണി, പുനലൂര്‍ ആര്‍ ഡി ഒ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എസ് രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തത്.
(പി.ആര്‍.കെ. നമ്പര്‍. 1153/2020)
date
- Log in to post comments