Skip to main content

കോവിഡ് 19 കൊല്ലം ആശ്വാസ തീരത്തേയ്ക്ക്; ഇന്നലെയും(ഏപ്രില്‍ 18) പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. ഗൃഹ നിരീക്ഷത്തില്‍ 3,266 പേര്‍ മാത്രം

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കിയതിന്റെ ഫലപ്രാപ്തിയിലേക്ക്   ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും അടുക്കുന്നു.  കഴിഞ്ഞ ഒന്‍പത് ദിവസങ്ങളായി പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. ഇന്നലെ ഒരാള്‍ മാത്രമാണ് പുതുതായി ആശുപത്രി നിരീക്ഷണത്തില്‍ എത്തിയത്. 413 പേര്‍ കൂടി ഗൃഹനിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഇനി ഗൃഹനിരീക്ഷണത്തില്‍ കേവലം 3,257പേര്‍ മാത്രം. ഓറഞ്ച് സോണില്‍ തുടരുന്നുവെങ്കിലും നിലവില്‍ പോസിറ്റീവായ അഞ്ചു പേരുടെ ആരോഗ്യനില തൃപ്തികരമാണ്. തുടര്‍ന്നുള്ള ആവര്‍ത്തന സാമ്പിള്‍ പരിശോധനകളില്‍ ഫലം നെഗറ്റീവാകുന്നതോടെ എല്ലാവര്‍ക്കും ഉടന്‍ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1154/2020)

 

date