കോവിഡ് 19 സര്‍ക്കാര്‍ വൃദ്ധമന്ദിരം അന്തേവാസികള്‍ക്ക് സുഖായുഷ്യം
സംസ്ഥാന സര്‍ക്കാര്‍ കോവിഡ് 19 രോഗ നിയന്ത്രണത്തിനായി ഭാരതീയ ചികിത്സാ വകുപ്പ് വഴി ആയുര്‍രക്ഷാ ക്ലിനിക് പദ്ധതി ആരംഭിച്ചു. അപകടകരമായ പകര്‍ച്ചവ്യാധികള്‍ ഏറ്റവും വേഗം ബാധിക്കാവുന്ന വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും സ്വാഭാവിക രോഗപ്രതിരോധ വര്‍ധനവിനുമായി നടപ്പിലാക്കപ്പെടുന്ന സുഖായുഷ്യം പ്രത്യേക ചികിത്സാ സംവിധാനം കൊല്ലം ഇഞ്ചവിളയിലെ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു.
ആയുര്‍വേദ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ അസുന്താ മേരി, വൃദ്ധസദനം സൂപ്രണ്ട് സന്തോഷ് കുമാര്‍, പ്രോജക്ട് നോഡല്‍ ഓഫീസര്‍ ഡോ രാജി വിശ്വനാഥ് എന്നിവര്‍ സന്നിഹിതരായി. സര്‍ക്കാര്‍ വൃദ്ധമന്ദിരം അന്തേവാസികള്‍ക്ക് സമഗ്രമായ രോഗ പരിശോധനയും ആരോഗ്യപരിചരണവും സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി വഴി ഭാരതീയ ചികിത്സാ വകുപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ട്.
(പി.ആര്‍.കെ. നമ്പര്‍. 1160/2020)
- Log in to post comments