കോവിഡ് 19 സമുദ്ര മത്സ്യത്തൊഴിലാളി ആശ്വാസ ധനം രേഖകള്‍ ഹാജരാക്കി രജിസ്റ്റര്‍ ചെയ്യണം
സംസ്ഥാനത്തെ സമുദ്ര മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരു കുടുംബത്തിന് 2000 രൂപ വീതം ആശ്വാസ ധനം പ്രഖ്യാപിച്ച് വിതരണം ചെയ്തുവരുന്നു. ഇതിനോടകം ഒരുലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഈ ധനസഹായം ലഭിച്ചുകഴിഞ്ഞു. ശേഷിക്കുന്ന 15000 ത്തോളം കുടുംബങ്ങളുടെ ധനസഹായം ട്രഷറിയില്‍ നിന്നും ബാങ്കുകളിലേയ്ക്ക് അനുവദിച്ചെങ്കിലും ബാങ്കുകളില്‍ നിന്നും ധനസഹായം ബന്ധപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടുകളിലേക്ക് നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മത്സ്യത്തൊഴിലാളികളില്‍ നിന്ന് ശേഖരിച്ച ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളില്‍ വന്ന അവ്യക്തതയോ ഇനിയും മത്സ്യത്തൊഴിലാളി കുടുംബ രജിസ്ട്രിയില്‍ (എകങട) വിവരങ്ങള്‍ കൃത്യമായി നല്‍കാതിരുന്നതുമൂലമോ ആകാം ഇത്തരത്തില്‍ സംഭവിക്കുവാനിടയാക്കിയിട്ടുള്ളത്.
ഈ അസൗകര്യം ഒഴിവാക്കുന്നതിനും തുക ലഭ്യമാകാത്തവരായ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നതിലേക്കുമായി ഇനിയും തുക ലഭിക്കാത്തവര്‍ ഇത് ഒരു അറിയിപ്പായി പരിഗണിച്ച് അവരവരുടെ മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലോ ജില്ലാ ഫിഷറീസ് ഓഫീസിലോ ഹാജരാക്കി എഫ് ഐ എം എസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1268/2020)
- Log in to post comments