Skip to main content

കോവിഡ് 19 പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല

ജില്ലയില്‍ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഒരു നാള്‍ കൂടി. ആശുപത്രിയില്‍ ആരും പുതുതായി പ്രവേശിച്ചിട്ടില്ല. രോഗലക്ഷണം സംശയിച്ച പത്തു പേര്‍ കൂടി ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ടു. വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,908 സാമ്പിളുകളില്‍ 137 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ 12 പോസിറ്റീവ് കേസുകള്‍ ഉണ്ട്. എട്ടു പേര്‍  രോഗം ഭേദമായി  വീട്ടിലേക്ക് മടങ്ങി. ഫലം വന്നതില്‍ 1,743 എണ്ണം നെഗറ്റീവാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1269/2020)

 

date