Post Category
കോവിഡ് 19 ജില്ലയില്‍ ഗൃഹനിരീക്ഷണം കഴിഞ്ഞവര്‍ 19,216 പേര്‍
കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹനിരീക്ഷണം സമൂഹ വ്യാപനം തടയുന്നതില്‍ വലിയ പങ്കുവഹിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ(മെയ് 2) വരെ 19,216 പേരാണ് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇന്നലെ(മെയ് 2) പുതുതായി പ്രവേശിച്ച 285 പേര്‍ ഉള്‍പ്പെടെ ആകെ 1,672 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇന്നലെ(മെയ് 2) ഒഴിവാക്കപ്പെട്ടവര്‍ 41 പേരുമാണ്. ആശുപത്രിയില്‍ ഇന്നലെ(മെയ് 2) ആരും പ്രവേശിച്ചിട്ടില്ല. പത്തു പേര്‍ ഡിസ്ചാര്‍ജ് ആയി നിലവില്‍ 19 പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ ഉള്ളത്. രോഗം സ്ഥിരീകച്ചവരുടെ പ്രൈമറി കോണ്ടാക്ടുകള്‍ 867 ഉം സെക്കന്ററി കോണ്ടാക്ടുകള്‍ 766 ഉം ആണ്.
(പി.ആര്‍.കെ. നമ്പര്‍. 1270/2020)
date
- Log in to post comments