Skip to main content

9 പേർകൂടി തണ്ണീർമുക്കത്ത് കോവിഡ് കെയർ സെൻററിൽ

 

ബഹ്‌റൈനില്‍നിന്നും ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്ന പ്രവാസികളിൽ ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഒമ്പത് പേരെ തണ്ണീർമുക്കത്ത് കെടിഡിസി കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചു.  ഏഴു പുരുഷന്മാരും രണ്ടു സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് രാവിലെ 3 30 ഓടെയാണ് കെഎസ്ആർടിസി ബസ്സിൽ ഇവർ വിമാനത്താവളത്തിൽനിന്ന് എത്തിയത്. ചേർത്തല തഹസിൽദാർ ആർ ഉഷ, ഉദ്യോഗസ്ഥർ, പോലീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. തണ്ണീർമുക്കം കോവിഡ് കെയർ സെൻററിൽ ഇപ്പോൾ ആകെ 19 പ്രവാസികളെയാണ് പാർപ്പിച്ചിരിക്കുന്നത്. 

ഗർഭിണികൾ ഉൾപ്പെടെ സർക്കാർ  ഹോം ക്വാറൻറൈൻ  അനുവദിച്ച വിഭാഗക്കാർ വീടുകളിൽ ഐസൊലേഷനിലാണ് കഴിയുന്നത്

date