അതിജീവനത്തിന്റെ പാതയില്‍ കുടുംബശ്രീ ജില്ലാ മിഷനും
ആത്മ ഇടുക്കിയും സംയുക്തമായി സംഘടിപ്പിക്കുന്ന അതിജീവനത്തിന്റെ പാതയില്‍ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് ഒന്നാംഘട്ടത്തില്‍ കിഴങ്ങുവര്‍ഗ്ഗവിളകളുടെ വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലുടനീളം 8 ബ്ലോക്കുകളിലായി കുടുംബശ്രീയിലെ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും ആത്മയുടെ സഹകരണത്തോടെ കിഴങ്ങ് കൃഷി വ്യാപനം വളരെ വിജയപ്രദമായി നടത്തുവാന്‍ കുടുംബശ്രീ ജില്ലാ മിഷന് സാധിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലൂടെ കിഴങ്ങ് കൃഷിയെ സംബന്ധിക്കുന്ന നാട്ടറിവുകളും കിഴങ്ങ് കൃഷി ചെയ്യുന്നതിന്റെ ചിത്രങ്ങളും കുടുംബശ്രീ അംഗങ്ങള്‍ പങ്കുവെക്കുകയുണ്ടായി . 7484 കുടുംബങ്ങള്‍ ഈ മഹാ കര്‍മ്മ പദ്ധതിയില്‍ പങ്കാളികളായി. ഏപ്രില്‍ 24 ന് ആരംഭിച്ച ഈ പദ്ധതി മെയ് ഏഴിന് അവസാനിച്ചു. തുടര്‍ന്ന് അതിജീവനത്തിന് പാതയില്‍ രണ്ടാംഘട്ടം മെയ് 11 മുതല്‍ 25 വരെ ജൈവ പച്ചക്കറികൃഷി വ്യാപനം ആരംഭിക്കുകയാണ്.8 ബ്ലോക്കുകളില്‍ ആരംഭിച്ചിരിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് ജൈവ പച്ചക്കറി കൃഷിയെ സംബന്ധിക്കുന്ന നാട്ടറിവുകള്‍ പങ്കുവയ്ക്കാം . മികച്ച നാട്ടറിവിനു സമ്മാനവുമുണ്ട്. കൂടാതെ സ്വന്തമായി പച്ചക്കറി കൃഷി ചെയ്യുന്നതിന്റെ ചിത്രങ്ങളും ഈ ഗ്രൂപ്പുകളില്‍ പങ്ക് വെയ്ക്കാം ..
കേരള സര്‍ക്കാരിന്റെ ആഹ്വാനപ്രകാരം മത്സ്യ സംരക്ഷണം മൃഗസംരക്ഷണം ക്ഷീരവികസനം എന്നിവയില്‍ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സംയോജിത മാതൃക തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ആത്മ ഇടുക്കിയുടെ ടെക്‌നിക്കല്‍ ടീം എല്ലാ ഗ്രൂപ്പുകളിലും കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുന്നുമുണ്ട്.
- Log in to post comments